പയ്യന്നൂര്‍
കണ്ണൂര്‍ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കൊച്ചു ഗ്രാമം. കേരളത്തിലെ ദേശീയപ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് രണ്ടാം ബര്‍ദ്ദോളി എന്നറിയപ്പെട്ട പയ്യന്നൂര്‍ . പരശുരാമന്‍ ബ്രാഹ്മണരെ കുടിയിരുത്തിയ 64 ഗ്രമങ്ങളിലൊന്ന്. പഴയ ചിറക്കല്‍ തറവാട്ടിലെ പ്രധാന ഫര്‍ക്കകളില്‍ ഒന്നായ പയ്യന്നൂരിന്റെ ചരിത്ര സാംസ്കാരിക തലങ്ങളിലൂടെ...

കണ്ണൂരിന്റെ സാംസ്കാരിക തലസ്ഥാനത്തിന് ഇത് ഉല്‍സവനാളുകള്‍ . തെയ്യം-തിറയാട്ടങ്ങളുടെ നാളുകളില്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന അവസരത്തില്‍ തന്നെ പയ്യന്നൂരിന്റെ സാംസ്കാരികത്തനിമയും പൈതൃകവും നാടൊട്ടുക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പയ്യന്നൂര്‍ ഫെസ്റ്റ് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
കാര്‍ഷികവൃത്തിയുടെ മേന്‍മയും, നെല്‍കൃഷിയും വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവവേദ്യമാക്കുന്നതിന് കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളില്‍ "കുട്ടിക്കൊരു വയല്‍ " പരിപാടി നടപ്പാക്കുന്നു. വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ കാര്‍ഷിക സംസ്കാരാവും മഹത്വവും അറിയുക, അദ്ധ്വാനശീലം വളര്‍ത്തിയെടുക്കുക, ചേറിനോടും മണ്ണിനോടുമുള്ള വെറുപ്പ് മാറ്റിയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പരിസ്ഥിതി സമിതി ഇതിലൂടെ ലക്ഷ്യമിടുന്നത്. 





